ചന്ദനക്കാംപാറ: ചെറുപുഷ്പ യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബുകൾ എന്നിവ പ്രവർത്തനമാരംഭിച്ചു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു. തലശേരി അതിരൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാമായ ക്ലാപ്പിന്റെ (സിഎൽഎപി) ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ.ജോയി മഠത്തിമ്യാലിൽ നിർവഹിച്ചു. മുഖ്യാധ്യാപിക വിജി മാത്യു ആമുഖ പ്രഭാഷണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ബാലകൃഷ്ണൻ, വിത്സൻ അറാക്കൽ, ജിഷ അജേഷ്, ലിഡിയ മാത്യു, സിസ്റ്റർ സാന്ദ്ര റോസ്, പി.ആർ. അദ്വൈത് എന്നിവർ പ്രസംഗിച്ചു.